വൈക്കം: വൈക്കം കോടതിയുടെ 210ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. കോടതി അങ്കണത്തിൽ നടന്ന വാർഷികാഘോഷം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എം പി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം പി, ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് ജഡ്ജ് എൻ.ഹരികുമാർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സി.കെ ആശ എം.എൽ.എ, അഡ്വ മോൻസ് ജോസഫ് എം.എൽ.എ, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് റീന ദാസ്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബിന്ദു മേരി ഫെർണാണ്ടസ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ, ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് ശ്രീദേവി എന്നിവർ സംസാരിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ പി ആർ പ്രമോദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അഡ്വ ജോർജ് ജോസഫ് നന്ദിയും പറഞ്ഞു. സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു.