ഈരാറ്റപേട്ട : ഈരാറ്റപേട്ട ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് പ്രസിഡന്റ് ഓമന ഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടിയ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റ് കുര്യൻ നെല്ലവേലിൽ അവതരിപ്പിച്ചു. 27 കോടി രൂപ വരവും 7 ലക്ഷം രൂപ മിച്ചമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പാർപ്പിട നിർമ്മാണ മേഖലയ്ക്ക് മുൻതൂക്കം നൽകുന്ന ബഡ്ജറ്റിൽ ഭവനനിർമ്മാണത്തിനും വീടും മെയിന്റനൻസിനും ഭിന്നശേഷിക്കാരായ കുടുംബാംഗങ്ങളുള്ള വീടിനോട് ചേർന്ന് മുറി നിർമ്മിക്കുന്നതിന് 2.90 കോടി രൂപ 2022 23 വർഷം ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പിലാക്കാൻ തീരുമാനിച്ചു. 24.5 ലക്ഷം രൂപ വനിതാ ഘടക പദ്ധതിക്കും 24.5 ലക്ഷം രൂപ മാലിന്യസംസ്‌കരണത്തിനും 12. 19 ലക്ഷം രൂപ ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവർക്കും 12.19 ലക്ഷം രൂപ പാലിയേറ്റീവ് കെയർനും മാറ്റിവെച്ചു . സ്വയം സഹായ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 11 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. യോഗത്തിൽ സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജിത് കുമാർ, ശ്രീകല ആർ, മേഴ്‌സി മാത്യു,ജോസഫ് ജോർജ്, ജെറ്റോ ജോസ്, കുഞ്ഞമോൻ കെ കെ, നിർവഹണ ഉദ്യോഗസ്ഥർ മറ്റു ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു