മറ്റക്കര: തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറും. വൈകിട്ട് 6.15നും 7 നും മദ്ധ്യേ ക്ഷേത്രം തന്ത്രി കടിയക്കോൽ മനയിൽ കൃഷ്ണൻ നമ്പൂതിരിയടേയും ക്ഷേത്രം മേൽശാന്തി പയ്യന്നൂർ കൃഷ്ണദാസ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് തുരുത്തിപ്പള്ളി ഭഗവതിയുടെ ഭക്തിഗാനം 'ദേവിപ്രസാദം' പ്രകാശനവും നടക്കും. ഏപ്രിൽ 4ന് പാതിരിമറ്റം ശ്രീമൂലസ്ഥാനത്ത് ആറാട്ട് നടക്കും.