കോട്ടയം: വേളൂർ പാറപ്പാടം ക്ഷേത്രത്തിലെ കൊടിയേറ്റ് ഇന്ന് നടക്കും. ദീപാരാധനയ്ക്ക് ശേഷം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. ഏപ്രിൽ 4ന് എരുത്തിയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും കുംഭകുടഘോഷയാത്രയോടുകൂടിയാണ് ഉത്സവ സമാപനം.
ഇന്ന് രാത്രി 7.30ന് നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ 8 ദിവസം നീണ്ടുനിൽക്കുന്ന കലാപരിപടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഉപദേശകസമിതി പ്രസിഡന്റ് വി.പി. മുകേഷ് അദ്ധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം.പി. സന്തോഷ് കുമാർ, സി.എൻ. സത്യനേശൻ, സി.എൻ സുബാഷ് തുടങ്ങിയവർ ആശംസകൾ അറിയിക്കും.
കൺവെൻഷൻ പന്തലിൽ ഉത്സവ ദിവസങ്ങളിൽ വയലിൻ കച്ചേരി, സംഗീതക്കച്ചേരി, ഗാനാമൃതം, കഥകളി, നാടകം, ഭജന, കരോക്കെ ഗാനമേള, നാടൻപാട്ടും ദൃശ്യാവിഷക്കാരവും, ചാക്യാർക്കൂത്ത്, ഗാനമേള തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് വി.പി മുകേഷ്, വൈ. പ്രസിഡന്റ് എൻ.കെ. വിനോദ്, സെക്രട്ടറി പി.കെ. ശിവപ്രസാദ് തുടങ്ങിയവർ അറിയിച്ചു.