വൈക്കം: വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ .ഐ .ടി .യു. സി യുടെ ജനറൽ ബോഡിയും യൂണിയൻ നേതാവായിരുന്ന അന്തരിച്ച കെ .നാരായണന്റെ അനുസ്മരണവും സി.കെ വിശ്വനാഥൻ സ്മാരക ഓഡിറ്റോറിയത്തിൽ നടത്തി. യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ബി ബിനു സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി ടി.എം രമേശൻ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം. ഡി ബാബുരാജ് യൂണിയൻ നേതാക്കളായ ഡി.രഞ്ജിത്ത് കുമാർ, പി ആർ ശശി,എം എസ് സുരേഷ്, ബി രാജേന്ദ്രൻ,വി.എൻ ഹരിയപ്പൻ എന്നിവർ പ്രസംഗിച്ചു.