കോട്ടയം : കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ 23-ാമത് സംസ്ഥാന കൗൺസിൽ യോഗം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജി.മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മുണ്ടുർ രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി എം. സുകുമാരൻ (പ്രസിഡന്റ്), മുണ്ടുർ രാമകൃഷ്ണൻ (ജനറൽ സെക്രട്ടറി), കെ. എം തോമസ് (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി പി.വി ഭാസ്‌കരൻ, വി.ആർ ദാസ്, സി.എൽ റാഫേൽ, ടി.കെ ജോസ്, സെക്രട്ടറിമാരായി സി. കെ ഗോപാലകൃഷ്ണൻ, കെ.വി ഗോപാലൻ, ഉമാ ചന്ദ്രബാബു, എസ്.എം.കെ സോമനാഥൻ നായർ, എൻ.ജി ശശിധരൻ, കെ. ദിവാകരൻ, എം. ഗോപാലകൃഷ്ണൻ, ഏലിയ പി. വർക്കി എന്നിവരെ തിരഞ്ഞെടുത്തു.