കൈപ്പുഴ: എസ്.എൻ.ഡി.പി യോഗം 109-ാം നമ്പർ കൈപ്പുഴ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ 44-ാമത് പ്രതിഷ്ഠാ വാർഷിക ഉത്സവത്തിന് ഇന്ന് തുടക്കമാകും. 30ന് സമാപിക്കും. എല്ലാ ദിവസവും പതിവ് ക്ഷേത്ര പൂജകൾ. ഇന്ന് രാവിലെ 9നും 9.30നും മദ്ധ്യേ ശാഖാ പ്രസിഡന്റ് പി.ഡി ശിവദാസ് പതാക ഉയർത്തും. വൈകിട്ട് 7ന് സാംസ്‌കാരിക സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി മുഖ്യപ്രഭാഷണം നടത്തും. കെ.വി ചന്ദ്രൻ, വിഷ്ണു സാജ് എന്നിവരെ ആദരിക്കും. തുടർന്ന് കുട്ടികളുടെ കലാസന്ധ്യ. 29ന് വൈകിട്ട് 5ന് സർവൈശ്വര്യപൂജ, അന്നദാനം, 7.15ന് ഏകാത്മകം, 8ന് ഗാനമേള. 30ന് ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, 6.30ന് താലപ്പൊലിഘോഷയാത്ര, 8ന് ഘോഷയാത്രസമർപ്പണം, അന്നദാനം.