പൊൻകുന്നം: ഇടത്തംപറമ്പ് റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷന്റെ വാർഷിക പൊതുയോഗം രക്ഷാധികാരി ടി.ജി.സത്യപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വിജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൻ.രാമചന്ദ്രൻപിള്ള പ്രവർത്തനറിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വി.എസ്.അനിൽകുമാർ, കെ.ജെജോസഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കുര്യൻ എബ്രഹാം(രക്ഷാ.), എം.ജിജോർജ്(പ്രസി.), സ്മിത ലാൽ(വൈ.പ്രസി.), ടി.എൻ.രാമചന്ദ്രൻപിള്ള(സെക്ര.), വി.രാധാമണി(ജോ.സെക്ര.), ടി.ജി.സത്യപാൽ(ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കുമായി വിശ്രമകേന്ദ്രം, ഡേകെയർ സൗകര്യം തുടങ്ങുന്നതിനും തയ്യൽക്ലാസും തൊഴിൽ സംരംഭങ്ങളും ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.