തമ്പലക്കാട്: മഹാകാളിപാറ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 31 മുതൽ ഏപ്രിൽ നാല് വരെ നടക്കും. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമൻ നാരായണൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തിമാരായ വേദശർമ്മൻ, വിഷ്ണു നമ്പൂതിരി എന്നിവരുടെയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.
31ന് രാവിലെ 7ന് സംഗീതാരാധനഡോ. ആർ.എൽ.വി ശ്രീകുമാർ, 7.30ന് നാരായണീയപാരായണം, 8നും വൈകിട്ട് 5.30നും തിരുമുമ്പിൽ പറയെടുപ്പ്, വൈകിട്ട് 7ന് ശ്രുതിലയസംഗമം, രാത്രി 10ന് എതിരേൽപ്, കളമെഴുത്തുംപാട്ടും. ഏപ്രിൽ 1ന് വൈകിട്ട് 6ന് സാമ്പ്രദായിക ഭജന, 7.30ന് നൃത്തനൃത്യങ്ങൾ ശ്രീദേവി നൃത്തകലാലയം പനമറ്റം, രാത്രി 10ന് എതിരേൽപ്, കളമെഴുത്തുംപാട്ടും. 2ന് രാവിലെ 8നും വൈകിട്ട് 5.30നും തിരുമുമ്പിൽ പറയെടുപ്പ്, വൈകിട്ട് 7ന് നൃത്തനൃത്യങ്ങൾ വേദവ്യാസ കലാക്ഷേത്ര, ലാസ്യ സ്‌കൂൾ ഓഫ് ഡാൻസ്, രാത്രി 10ന് എതിരേൽപ്, കളമെഴുത്തുംപാട്ടും. മൂന്നിന് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ അശ്വതി ഉത്സവം. രാവിലെ 8ന് കാഴ്ചശ്രീബലി, തിരുമുമ്പിൽ പറയെടുപ്പ്. 9.30ന് നവകം, ശ്രീഭൂതബലി, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, തിരുമുമ്പിൽ പറയെടുപ്പ്, 6.30ന് ശാസ്ത്രീയ നൃത്തനൃത്യങ്ങൾ, 8ന് ഹിഡുംബൻപൂജ, 9ന് കൂടിയെഴുന്നള്ളത്ത്, 9.30ന് താലപ്പൊലി, 10ന് വലിയകാണിക്ക, വലിയ വിളക്ക്, 11ന് കളമെഴുത്തുംപാട്ടും.
മീനഭരണി ദിവസമായ നാലിന് രാവിലെ 4.30ന് എണ്ണക്കുടം അഭിഷേകം, 6ന് നവകം, ശ്രീഭൂതബലി, 7ന് കാഴ്ചശ്രീബലി, തിരുമുമ്പിൽ പറയെടുപ്പ്. 8.30ന് കാവടി, കുംഭകുടഘോഷയാത്ര, 11ന് കാവടി, കുംഭകുടനൃത്തം, അഭിഷേകം, പറയെടുപ്പ്, 11.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 8ന് പ്രഭാഷണം പ്രൊഫ. സരിതാ അയ്യർ, 9.30ന് ഹൃദയജപലഹരി, 11ന് എതിരേൽപ്, കളമെഴുത്തുംപാട്ടും, കളംകണ്ട്‌തൊഴൽ.