ചേനപ്പാടി: പ്രളയത്തിൽ പൂർണമായും മുങ്ങിപ്പോകുകയും തകരുകയും ചെയ്ത കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രത്തിന്റെ പുനർനിർമ്മാണം പൂർത്തിയാകുന്നു. കഴിഞ്ഞപ്രളയത്തിൽ നടപ്പന്തൽ, തിടപ്പള്ളി എന്നിവ പൂർണമായി തകരുകയും ശ്രീകോവിൽ, ചുറ്റുമതിൽ എന്നിവയ്ക്ക് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. മണിമലയാറിന്റെ തീരത്തുള്ള ക്ഷേത്രം ഒക്ടോബർ 17നാണ് പൂർണമായും മുങ്ങിപ്പോയത്. തന്ത്രി പുന്നശ്ശേരിയില്ലം വിനോദ് എൻ.നമ്പൂതിരിയുടെ നിർദ്ദേശാനുസരണമാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. നിർമ്മാണം പൂർത്തിയായതിന് ശേഷമുള്ള ശുദ്ധിക്രിയ, കലശം, സർപ്പമൂട്ട് എന്നിവ ഏപ്രിൽ 10ന് നടക്കും.