ഉരുളികുന്നം: റീടാറിംഗ് പൂർത്തിയാക്കിയ ഉരുളികുന്നം ഞണ്ടുപാറ റോഡ് ജില്ലാപഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചായിരുന്നു നവീകരണം. ഗ്രാമപഞ്ചായത്തംഗം ജയിംസ് ജീരകത്തിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ യമുന പ്രസാദ്, സിനി ജോയി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മച്ചൻ കൂറ്റനാൽ, കേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജി.എസ്.ചാക്കോച്ചൻ, മണ്ഡലം പ്രസിഡന്റ് തോമാച്ചൻ പാലക്കുടിയിൽ, ജോർജ് കിഴക്കേക്കുറ്റ്, ഉണ്ണികൃഷ്ണൻ മാടപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.