തോട്ടകം : തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി സെൻട്രൽ കമ്മറ്റിയുടേയും യുവജന സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി. തോട്ടകം വിൻസെൻഷ്യൻ ആശ്രമം സുപ്പീരിയർ ഡോ. ബാബു ആന്റണി വടക്കേക്കര അദ്ധ്യക്ഷത വഹിച്ചു. എറണാകുളം എക്‌സൈസ് ക്രൈം ബ്രാഞ്ച് അസി.കമ്മിഷണർ ടി.എം. മജു സെമിനാർ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.റോമളൂസ് നെടുംചാലിൽ, ജാഗ്രതാ മിഷൻ ഡയറക്ടർ ഫാ.തോമസ് ഞാറയ്ക്കൽ, റിട്ട. ഡി.ഇ.ഒ പി.കെ.ഹരിദാസ് , റോജൻമാത്യു, വൈസ് ചെയർ പേഴ്‌സൺ മരിയ ടോമി,കെ സി വൈ എം പ്രസിഡന്റ് മെൽവിൻമാത്യു, ജോഫി തങ്കച്ചൻ , ജോർജ് തുടങ്ങിയവർ പങ്കെടുത്തു.