തലയാഴം : തലയാഴം പഞ്ചായത്തിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർടാങ്കുകൾ വിതരണം ചെയ്തു. 40 കുടുംബങ്ങൾക്ക് 157600 രൂപ വിനിയോഗിച്ചാണ് ടാങ്ക് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ.സെബാസ്റ്റ്യൻ നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഹരിദാസ് , പഞ്ചായത്ത് അംഗങ്ങളായ കെ.ബിനിമോൻ, ജെൽസി സോണി, പ്രീജു, എസ്.ദേവരാജൻ, സൂപ്രണ്ട് ഷൈലജ, വി.ഇ ഒ.എസ്. സനൽ, എസ്.സി പ്രമോട്ടർ കെ.രാഹുൽ തുടങ്ങിയവർ സംബന്ധിച്ചു.