ചെങ്ങളം: വനിതാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും, മുൻ ജില്ലാ പഞ്ചായത്ത് അംഗവും, മുൻ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബീനാ ബിനുവിന്റെ നിര്യാണത്തിൽ കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം രണ്ടാം വാർഡ് യോഗം അനുശോചിച്ചു. പതിനഞ്ചിൽ എം.എസ് സാബുവിന്റെ വസതിയിൽ കൂടിയ യോഗം തിരുവാർപ്പ് പഞ്ചായത്ത് മുൻ പ്രസിഡന്റ് ചെങ്ങളം രവി യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എം.എ സുശീലൻ അദ്ധ്യക്ഷത വഹിച്ചു. എം.എസ് സാബു, കെ.സി ഗോപി, അജി കോട്ടയ്ക്കൽ, എം.സി ജീമോൻ, ഏ.കെ സതീഷ്‌കുമാർ, ബൈജു കൈതകം, ജോർജ്ജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.