എസ്.എൻ.ഡി.പി യോഗം 2901-ാം നമ്പർ പുതുപ്പള്ളി പടവ് ശാഖയുടെ 39 -മത് വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ടി.ആർ അജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖ പ്രസിഡന്റ് എം.എസ് സുരേഷ് നന്ദിയും പറഞ്ഞു.