കുറിച്ചി: എസ്.എൻ.ഡി.പി യോഗം 1265-ാം നമ്പർ കുറിച്ചി ശങ്കരപുരം ശ്രീമഹാദേവക്ഷേത്രത്തിലെ നാലാം ഉത്സവദിനമായ ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് ഗണപതിഹോമം, 7ന് ഉഷപൂജ, 8ന് ശ്രീഭൂതബലി, 9.30ന് നവകം, 3ന് ഭാഗവതപാരായണം, വൈകിട്ട് 6ന് പ്രദോഷപൂജ, അഷ്ടാഭിഷേകം, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, 8ന് ശ്രീഭൂതബലി, 7ന് സംഗീതാമൃതം. ശങ്കരപുരം ആൽത്തറ യുവജനസമിതിയുടെയും ശിവശങ്കര കുടുംബയൂണിറ്റിന്റെയും നേതൃത്വത്തിൽ വാദ്യമേളങ്ങളോട് കൂടിയ താലപ്പൊലിഘോഷയാത്ര.