ഐങ്കൊമ്പ്: പാറേക്കാവ് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പതിനൊന്നാമത് ഹിന്ദുധർമ്മ പരിഷത് നാളെ രാത്രി 7ന് നടക്കും. ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ഡോ. എൻ.കെ. മഹാദേവൻ അദ്ധ്യക്ഷത വഹിക്കും. ദേവസ്വം വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ, സെക്രട്ടറി പി.എസ്. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിക്കും. അംബികാ വിദ്യാഭവനിലെ കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കാർത്തിക് ചന്ദ്രൻ, നന്ദകുമാർ എന്നിവരെ സമ്മേളനത്തിൽ അനുമോദിക്കും.