പാലാ: ജനറൽ ആശുപത്രിയിലെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ലാബിലേക്ക് 5 ലാബ് ടെക്‌നീഷ്യൻ ഒഴിവുകളും ഒരു മൈക്രോബയോളജിസ്റ്റിന്റെ ഒഴിവുമുണ്ട്. ബി.എസ്.സി.എം.എൽ.റ്റി (പാരാ മെഡിക്കൽ കൗൺസിൽ അംഗീകൃതം) അല്ലെങ്കിൽ ഡി.എം.എൽ.റ്റി. (ഡി.എം.ഇ അംഗീകൃതം) ഉള്ളവർക്ക് അപേക്ഷിക്കാം. മൈക്രോ ബയോളജിസ്റ്റിന് എം.എസ്.സി. മൈക്രോബയോളജി യോഗ്യത വേണം. ഏപ്രിൽ 15 നാണ് അപേക്ഷിക്കേണ്ട അവസാന തിയതി. കൂടുതൽ വിവരങ്ങൾക്ക് 9495 446620 (ലാബ് മനേജർ കെ. സാബു) വിളിക്കാം.