മേലുകാവ്: സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ വികസന പദ്ധതികളുമായി മേലുകാവ് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.

11,81,28,750 രൂപാ വരവും 11,71,65,500 രൂപാ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് റ്റി. ജെ ബെഞ്ചമിൻ തടത്തിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യം, പരിസ്ഥിതി, ജലം ,പാർപ്പിടം എന്നീ മേഖലകൾക്കാണ് ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നത്.