കടപ്ലാമറ്റം:ഞരളപ്പുഴ ടൂറിസം പദ്ധതിക്ക് പ്രാധാന്യം നൽകി കടപ്ലാമറ്റം പഞ്ചായത്ത് ബഡ്ജറ്റ്. 13.12 കോടി രൂപ വരവും 12.92 കോടി ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് ലളിത മോഹൻ അവതരിപ്പിച്ചത്. കൃഷി, അനുബന്ധ മേഖലകൾ എന്നിവയ്ക്കായി 82.70 ലക്ഷം രൂപയും ഭവനനിർമാണത്തിനായി 60 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. റോഡ് വികസനം 1.05 കോടി, പട്ടികജാതി വികസനം 42.25 ലക്ഷം, വനിതകൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരുടെ വികസന പദ്ധതികൾക്ക് 26 ലക്ഷം, മാലിന്യ സംസ്‌കരണം 26 ലക്ഷം എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപ്പുര അദ്ധ്യക്ഷത വഹിച്ചു.