വെള്ളാവൂർ: തത്ത്വമസി ചാരിറ്റബിൾ ട്രസ്റ്റ് ആറാമത് വാർഷികവും കുടുംബസംഗമവും കുളത്തൂർമൂഴി പറമ്പുകാട്ടിൽ ബിൽഡിംഗിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ഐക്കൺ അവാർഡ് ജേതാവ് ഷിജി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ മോഹനൻ പാലക്കുളം, റെജി കാക്കാംപറമ്പിൽ എന്നിവർ പങ്കെടുത്തു. സെക്രട്ടറി എം.ഡി ഷാജി സ്വാഗതവും സജിത്ത് റോയി നന്ദിയും പറഞ്ഞു.