വൈക്കം: തുറുവേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്ര നിർമ്മാണത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ കട്ടിളവയ്പിന്റെ തൃപ്പടി സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, മേൽശാന്തി സിബിൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.ആനന്ദരാജൻ, സെക്രട്ടറി കെ.ജി.രാമചന്ദ്രൻ, യൂണിയൻ കൗൺസിലർ ടി.എസ്.സെൻ. ശാഖാ വൈസ് പ്രസിഡന്റ് വി.എൻ റെജിമോൻ, നിർമ്മാണ കമ്മറ്റി കൺവീനർ കെ.രാധാകൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ബിനീഷ്, വനിതാസംഘം പ്രസിഡന്റ് സിനി, സെക്രട്ടറി ദിവ്യ ബിജു എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പങ്കെടുത്ത ഭക്തർ സ്വർണ്ണം,വെള്ളി നാണയങ്ങൾ സമർപ്പിച്ചു.