കാഞ്ഞിരപ്പള്ളി : എസ്.എൻ.ഡി.പി യോഗം 55-ാം നമ്പർ ശാഖാ ഗുരുദേവക്ഷേത്രത്തിൽ പഞ്ചലോഹവിഗ്രഹപ്രതിഷ്ഠാമഹോത്സവം ഏപ്രിൽ 1,2,3 തിയതികളിൽ നടക്കും. 1ന് രാവിലെ 6.30 ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8.30 ന് പതാക ഉയർത്തൽ : ശാഖാ പ്രസിഡന്റ് വി.ആർ.പ്രദീപ്. 7.30 ന് കലവറ നിറയ്ക്കൽ.ആദ്യ ഉല്പന്ന സ്വീകരണം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് നിർവഹിക്കും. ഉച്ചകഴിഞ്ഞ് 4 ന് വിഗ്രഹഘോഷയാത്ര. കാഞ്ഞിരപ്പള്ളി ഗണപതിയാർകോവിലിൽ നിന്ന് ആരംഭിച്ച് കുന്നുംഭാഗത്തുള്ള ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് സ്വീകരണസമ്മേളനം. ഭദ്രദീപപ്രകാശനം : സ്വാമി ഗുരുപ്രകാശം. ശാഖാസെക്രട്ടറി ജി.സുനിൽ സ്വാഗതം പറയും. പ്രസിഡന്റ് വി.ആർ.പ്രദീപ് ആമുഖപ്രസംഗം നടത്തും. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അദ്ധ്യക്ഷനാകം. ആന്റോ ആന്റണി എം.പി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ലാലിറ്റ് എസ്.തകടിയേൽ, അഡ്വ.പി.ജീരാജ്, ഡോ.പി.അനിയൻ, ഷാജി ഷാസ്, സി.എൻ.മോഹനൻ, എ.കെ.രാജപ്പൻ, എം.എ.ഷിനു,
പി.എ.വിശ്വംഭരൻ, കെ.എസ്.രാജേഷ്, ബിബിൻ കെ.മോഹൻ, സിന്ധുമുരളീധരൻ, കെ.വി.ശ്രീകാന്ത്, പി.എം.മണി, ബിജു എസ്, സി.ആർ.സജിമോൻ, സബിൻ സദാശിവൻ, പി.വി.ദാസ്, ടി.എസ്.പ്രദീപ്, കെ.എസ്.രാജപ്പൻ, ടി.എസ്.ബാബു, എം.ആർ.സജി തുടങ്ങിയവർ പ്രസംഗിക്കും. 2ന് രാവിലെ 8 ന് താഴികക്കുടം പ്രതിഷ്ഠ. രാത്രി 7.30 ന് ബ്രഹ്മകലശപൂജ, കലശാധിവാസം. 3 ന് രാവിലെ 9 ന് പ്രതിഷ്ഠ ,11 ന് സമ്മേളനം. ഭദ്രദീപ പ്രകാശനം : സ്വാമി ഗുരുപ്രകാശം, വി.ആർ.പ്രദീപ് സ്വാഗതം പറയും. ജി.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും.

അഡ്വ.പി.ജീരാജ് അദ്ധ്യക്ഷത വഹിക്കും. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. സ്പൈസഡ് ബോർഡ് ചെയമാൻ എ.ജി.തങ്കപ്പൻ കാണിക്കമണ്ഡപ സമർപ്പണം നിർവഹിക്കും.

ബാബു ഇടയാടിക്കുഴി കൊടിമരസമർപ്പണം നിർവഹിക്കും. ലാലിറ്റ് എസ്.തകടിയേൽ മണ്ഡപ സമർപ്പണം നിർവഹിക്കും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് തിടപ്പള്ളി സമർപ്പണം നിർവഹിക്കും. 1.30 ന് അമൃതഭോജനം.