ഉഴവൂർ : കെ.ആർ. നാരായണൻ മെമ്മോറിയൽ സ്‌പെഷ്യാലിറ്റി ആശുപത്രി ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പതിനായിരത്തിൽപ്പരം പേർ ഒപ്പിട്ട ഭീമഹർജി ഡെമോക്രാറ്റിക് ആക്ഷൻ കമ്മിറ്റി മന്ത്രി വീണാ ജോർജ്ജിന് സമർപ്പിച്ചു. യു.എൻ.മണിക്കുട്ടൻ, കെ.യു. എബ്രഹാം കൈപ്പറേട്ട്, സുധിക്കുട്ടൻ, സന്തോഷ് കളപ്പുര, എൻ.ബി. സജി എന്നിവർ ചേർന്നാണ് ഹർജി സമർപ്പിച്ചത്. ഗൈനക്കോളജി, നെഫ്രോളജി, കാർഡിയോളജി, ഓർത്തോ വിഭാഗം എന്നിവയും ലാബും ആരംഭിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.