supremecourt

കോട്ടയം: മലങ്കര സഭാതർക്കം സംബന്ധിച്ച കേസിൽ സുപ്രീംകോടതി വിധി മറികടക്കുന്നതിന് നിയമനിർമാണം നടത്താനുള്ള കരട് ബിൽ പ്രതിഷേധാർഹമാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ പൊതുജനാഭിപ്രായം തേടുന്നത് കേട്ടുകേൾവി പോലുമില്ല. കരട് ബിൽ നിയമമായി വന്നാൽ നേരിടും. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ കരട് ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്. യാക്കോബായ സഭയുടെ സ്വാധീനമാണ് പിന്നിൽ. വികസനത്തിന് എതിരല്ലെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നായിട്ടാണ് കെ റെയിൽ മാറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 മ​ല​ങ്ക​ര​ ​സ​ഭ​യ്ക്ക്916​ ​കോ​ടി​യു​ടെ ബ​ഡ്ജ​റ്റ്

മ​ല​ങ്ക​ര​ ​ഓ​ർ​ത്ത​ഡോ​ക്‌​സ് ​സ​ഭ​യു​ടെ​ 916​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​അ​ർ​ദ്ധ​ ​വാ​ർ​ഷി​ക​ ​ബ​ഡ്ജ​റ്റ് ​അ​സോ​സി​യേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​ബി​ജു​ ​ഉ​മ്മ​ൻ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​യു​ക്രൈ​നി​ൽ​ ​നി​ന്നു​ ​മ​ട​ങ്ങി​ ​വ​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​സ​ഹാ​യം​ ​ഉ​ൾ​പ്പെ​ടെ​ ​വി​വി​ധ​ ​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ ​ഉ​ൾ​കൊ​ള്ളി​ച്ചു​ള്ള​താ​ണ് ​ബ​ഡ്ജ​റ്റ് .​ ​സ​ഭ​യി​ലെ​ ​വി​ധ​വ​ക​ൾ​ക്ക് ​പ്ര​തി​മാ​സ​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​കാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ക്കോ​ള​ജി​ക്ക​ൽ​ ​ക​മ്മി​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഹ​രി​ത​ ​ഓ​ഡി​റ്റിം​ഗ് ​ന​ട​ത്തു​ന്ന​തി​നും​ ​നെ​ൽ,​ ​ക്ഷീ​ര​ ​ക​ർ​ഷ​ക​രെ​ ​ആ​ദ​രി​ക്കു​ന്ന​തി​നും​ ​തു​ക​ ​വ​ക​യി​രു​ത്തി.​ ​ഔ​ദ്യോ​ഗി​ക​ ​ഓ​ൺ​ലൈ​ൻ​ചാ​ന​ലി​ന്റെ​ ​സാ​ദ്ധ്യ​താ​ ​പ​ഠ​ന​ത്തി​നും​ ​തു​ക​ ​അ​നു​വ​ദി​ച്ചു.