പാലാ : രാജ്യത്ത് പെട്രോളിയം വില കുതിച്ചുയരുന്നതിനിടെ ജീവൻരക്ഷാ മരുന്നുകൾക്ക് വില വർദ്ധിപ്പിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി. ഇക്കാര്യത്തിൽ അടിയന്തിരമായി പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ജന ജീവിതം നിശ്ചലമാക്കിയ കൊവിഡ് ദുരിതത്തിൽ നിന്ന് കരകയറുന്നതിനിടെ ജീവൻരക്ഷാ മരുന്നുകളുടെ വില കുത്തനെ വർദ്ധിപ്പിക്കാനുളള തീരുമാനം പ്രതിഷേധാർഹമാണ്. സാധാരണക്കാരെ പിഴിയുന്ന ചികിത്സ ബുദ്ധിമുട്ടിലാക്കുന്ന ഈ നടപടിയിൽ നിന്ന് ഉടൻ പിന്തിരിയണം. ജീവിത ശൈലി രോഗികൾക്ക് ഇത് കനത്ത തിരിച്ചടിയാണ്. സാധാരണക്കാരുടെ ഹൃദയവികാരമാണ് സർക്കാർ പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.