വൈക്കം : എസ്.എൻ.ഡി.പി യോഗം 129-ാം നമ്പർ വടക്കേമുറി ഇത്തിപ്പുഴ ശ്രീനാരായണേശ്വര ഗുരുദേവക്ഷേത്രത്തിൽ 13-ാമത് ഉത്സവ സമാപനവും പ്രതിഷ്ഠാ വാർഷികവും ഇന്ന് നടക്കും. രാവിലെ 6 ന് ഗണപതിഹോമം, തുടർന്ന് ക്ഷേത്രപൂജകൾ, 7 ന് ഗുരുദേവ ഭാഗവതപാരായണം, ഗുരുദേവ കൃതികളുടെ ആലാപനം, 8.30 ന് ശതകലശപൂജ, 10 ന് ശതകലശാഭിഷേകം, 12 ന് ഉച്ചപൂജ, 12.45 ന് മഹാപ്രസാദമൂട്ട്, 2 ന് ഗുരുദേവ ഭാഗവതപാരായണം, ഗുരുദേവകൃതികളുടെ ആലാപനം, വൈകിട്ട് 6 ന് പൂത്താലം വരവ്, 6.30 ന് ദീപാരാധന, പുഷ്പാഭിഷേകം, 7.30 ന് അത്താഴപൂജ, ഗാനമേള, 8.30 ന് പ്രസാദക്കഞ്ഞി.