കോട്ടയം. വടവാതൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് ശേഷം മടങ്ങിയ തിരുനക്കര ശിവൻ വിരണ്ടോടി. വിരണ്ടോടിയെങ്കിലും നാശനഷ്ടമൊന്നും ഉണ്ടായില്ല. ശാന്തനായതോടെ തളച്ചു. കുമരകത്തായിരുന്നു അടുത്ത എഴുന്നള്ളിപ്പ്. മദപ്പാടിൽ നിന്ന് മുക്തനായ ശിവൻ തിരുനക്കര പകൽപൂരത്തിന് തിടമ്പേറ്റിയതായിരുന്നു. എന്നാൽ ശിവൻ പ്രശ്നക്കാരനെന്നു വരുത്തിത്തീർക്കാൻ ചിലർ നടത്തിയ ശ്രമമാണ് വിരണ്ടോടാൻ കാരണമെന്ന് ക്ഷേത്രോപദേശക സമിതികുകയും ചെയ്തു.