അന്ത്യാളം : സെന്റ് മാത്യൂസ് എൽ.പി സ്‌കൂൾ വാർഷിക ആഘോഷം 31 ന്‌ നടക്കും. രാവിലെ 10.30 ന്‌ കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ലിന്റൺ ജോസഫ് വെളത്തേടത്ത്കാട്ടിൽ ഉദ്ഘാടനം നിർവഹിക്കും. സ്‌കൂൾ മാനേജർ ഫാ. കുര്യൻ ആനിത്താനം അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.സെബാസ്റ്റ്യൻ കദളിക്കാട്ടിൽ ആശംസയർപ്പിക്കും.