
കോട്ടയം. ജില്ലയുടെ തെക്കേ പ്രവേശനകവാടവും വിദ്യാഭ്യാസ,വാണിജ്യ,സാംസ്‌കാരിക കേന്ദ്രവും മതസൗഹാർദ്ദത്തിന്റെ പ്രതീകവുമായ ചങ്ങനാശേരിയുടെ വികസനസംരംഭങ്ങൾക്ക് 1921 മുതൽ കരുത്തുപകരുന്ന ചങ്ങനാശേരി നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. നഗരസഭ അങ്കണത്തിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ.വാസവൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ ഉമ്മൻചാണ്ടി, അഡ്വ.ജോബ് മൈക്കിൾ, നഗരസഭാ ചെയർപേഴ്‌സൺ സന്ധ്യാ മനോജ്, നഗരസഭാ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.