കോട്ടയം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും എസ്.സി പ്രോമോട്ടർ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ ഏപ്രിൽ മൂന്നിന് രാവിലെ 11 മുതൽ 12 വരെ കോട്ടയം സി.എം.എസ് കോളേജിൽ നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10 ന് ഹാജരാകണം. യോഗ്യരായവർക്ക് അഡ്മിറ്റ് കാർഡ് തപാലിൽ അയച്ചിട്ടുണ്ട്. ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2562503.