കാഞ്ഞിരപ്പള്ളി : ആനക്കല്ല് വണ്ടൻപാറ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് 5 ന് കൊടിയേറ്റ്. 7.30 ന് ഭജന, 8 ന് അത്താഴപൂജ. നാളെ രാവിലെ 6.30 ന് ഗണപതിഹോമം, 9 ന് കൊടിമരപൂജ, 11 ന് ഉച്ചപൂജ, പ്രസാദമൂട്ട്, 7.30 ന് കൊടിമരചുവട്ടിൽ പറവഴിപാട്, 8 ന് രഥമെഴുന്നള്ളിപ്പ്. 2 ന് രാവിലെ 9.30 ന് കൊടിമരപൂജ, 10 മുതൽ പുരാണപാരായണം, 12 ന് നടഅടയ്ക്കൽ, പ്രസാദമൂട്ട്, 7.30 ന് കൊടിമര പൂജ, 8 ന് രഥമെഴുന്നളളിപ്പ്. 3 ന് രാവിലെ 9.30 ന് കൊടിമരപൂജ, 11 ന് ഉച്ചപൂജ, പ്രസാദമൂട്ട്, 7.30 ന് കൊടിമരപൂജ, 8ന് രഥമെഴുന്നള്ളിപ്പ്, 8.30 ന് കുടംപൂജ, കാപ്പുകെട്ട്. 4 ന് രാവിലെ 6 ന് സുപ്രഭാതം, 9.30 ന് കൊടിമരപൂജ, 10.30 ന് കുംഭകുട രഥഘോഷയാത്ര, 1.30 ന് കുംഭകുടാഭിഷേകം, 7 ന് കൊടിമരപൂജ, 9ന് താലപ്പൊലി, ശിങ്കാരിമേളം, 10 ന് കരിമരുന്ന് കലാപ്രകടനം, 11 ന് ഡാൻസ്, പുലർച്ചെ 4 ന് പൂപ്പട, ഗുരുതി, മഞ്ഞൾ നീരാട്ട്, 5.30 ന് കൊടിയിറക്ക്.