covid

കോട്ടയം. ജില്ലയിൽ 66 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1872 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 35 പുരുഷൻമാരും 36 സ്ത്രീകളും 7 കുട്ടികളും ഉൾപ്പെടുന്നു. കോട്ടയം 7, ചിറക്കടവ് 6, പാലാ 4, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, മണിമല, രാമപുരം 3, കരൂർ, കിടങ്ങൂർ, കുറവിലങ്ങാട്, മാടപ്പള്ളി, മണർകാട്,മേലുകാവ്, പള്ളിക്കത്തോട്, തലയോലപ്പറമ്പ്, വൈക്കം 2, ആർപ്പൂക്കര, ചങ്ങനാശേരി, എരുമേലി, കങ്ങഴ, കൂരോപ്പട, കൂട്ടിക്കൽ, മരങ്ങാട്ടുപിള്ളി, മീനച്ചിൽ, മീനടം, മുണ്ടക്കയം, നെടുംകുന്നം, പായിപ്പാട്, പാമ്പാടി, പനച്ചിക്കാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തൃക്കൊടിത്താനം, വാഴപ്പള്ളി, വാഴൂർ 1 എന്നിങ്ങനെയാണ് കണക്ക്.