കുറിച്ചി: എസ്.എൻ.ഡി.പി യോഗം 1265-ാം നമ്പർ കുറിച്ചി ശങ്കരപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിനമായ ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് ഗണപതിഹോമം, 7ന് ഉഷപൂജ, 8ന് ശ്രീഭൂതബലി, 9.30ന് സർപ്പപൂജ, 10ന് നവകം, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, 8ന് ശ്രീഭൂതബലി, 7ന് സാംസ്‌കാരിക സമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ജയപ്രകാശ് കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ സംഘടനാ സന്ദേശം നൽകും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ വിദ്യാഭ്യാസ എനഡോവ്‌മെന്റ് വിതരണം ചെയ്യും. കെ.ആർ ഷാജി, പ്രശാന്ത് മനന്താനം തുടങ്ങിയവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.കെ സന്തോഷ് കല്ലുങ്കൽ സ്വാഗതവും ശങ്കരപുരം ദേവസ്വം മാനേജർ ബിജു ശ്രീവാണി കാവിൽകിഴക്കേതിൽ നന്ദിയും പറയും. രാത്രി 8ന് ഗാനമേള. മുല്ലയ്ക്കൽ ദേശതാലപ്പൊലി കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടുകൂടി താലപ്പൊലി ഘോഷയാത്ര.