നീറിക്കാട് : എസ്.എൻ.ഡി.പി യോഗം 1339-ാം നമ്പർ നീറിക്കാട് ആറുമാനൂർ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 37-ാമത് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യസമേത മഹാഗണപതിഹോമം, 7ന് ബിംബ ശുദ്ധിക്രിയകൾ, 7.15ന് അണിയിച്ചൊരുക്കൽ, 8.30ന് കൊടിക്കൂറ, രാവിലെ 10നും 10.30നും മദ്ധ്യേ ക്ഷേത്രം തന്ത്രി പള്ളം അനീഷ് നാരായണൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അമയന്നൂർ ശ്യാംലാൽ ശാന്തിയുടെയും ക്ഷേത്രം ശാന്തി ശ്രീദേവ് ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 10.45 ന് ഡിജിറ്റൽ ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മം പള്ളം അനീഷ് തന്ത്രി നിർവഹിക്കും. 12.45 ന് ചതയപൂജ, 1ന് സദ്യ, 7.30 ന് ഭഗവതിസേവ. 31 ന് രാവിലെ 7.15ന് അണിയിച്ചൊരുക്കൽ, 8ന് കലശപൂജ, 9 ന് മഹാസുദർശനഹോമം, 1 ന് പ്രസാദമൂട്ട്, 5.15 ന് ഉത്സവഘോഷയാത്ര എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ അഡ്വ.കെ.എ പ്രസാദ് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 1 ന് രാവിലെ 5 ന് മഹാഗണപതിഹോമം, 9 ന് മഹാമൃത്യുഞ്ജയഹോമം, 10 ന് എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലറും യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗവുമായ സജീഷ് മണലേൽ പ്രഭാഷണം നടത്തും. 1 ന് മഹാപ്രസാദമൂട്ട്, 5 ന് മഹാസർവ്വൈശ്വര്യപൂജ, സ്വയമേവ പുഷ്പാഞ്ജലി, 7.10 ന് ഭഗവതിസേവ, 7.30 മുതൽ കൊടിക്കീഴിൽ പറ, 7.45 മുതൽ മോഹിനിയാട്ടം, 8 ന് കഥാപ്രസംഗം, 9.25 നും 9.55 നും മദ്ധ്യേ കൊടിയിറക്ക്.