ചങ്ങനാശേരി : കേരള സർവീസ് പെൻഷണേഴ്‌സ് യൂണിയന്റെ 30ാം വാർഷിക സമ്മളം നാളെ ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. പെരുന്ന കോഫീഹൗസിൽ നടക്കുന്ന സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ സന്ധ്യ മനോജ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഇന്ദിരാദേവി അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എൻ.ആർ.ജി പിള്ള മെമ്മോറിയൽ വിദ്യഭ്യാസ എൻഡോവ്‌മെന്റ് പുരസ്‌കാരം, സാന്ത്വന സഹായ വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവ നടക്കും.