വൈക്കം : കേരള ബ്രാഹ്മണസഭ കോട്ടയം ജില്ലാ കമ്മിറ്റി, ജില്ലാ വനിതാ വിഭാഗം, ജില്ലാ യുവജന വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വൈക്കം സമൂഹം ഹാളിൽ നടന്ന കുടുംബസംഗമം തപസ്യ 2022 സമാപിച്ചു. ജില്ലയിലെ 11 ഉപസഭകളാണ് കുടുംബസംഗമത്തിൽ പങ്കാളിയായത്. യുവജനങ്ങളുടെയും മുതിർന്നവരുടെയും കുട്ടികളുടെയും കലാപരിപാടികൾ സംഗമത്തെ ശ്രദ്ധേയമാക്കി. സമാപന സമ്മേളനം ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഗോപാലകൃഷ്ണൻ ഇരുമ്പൂഴിതുരുത്ത്, വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സ്വർണം രാമനാഥൻ, സെക്രട്ടറി സന്ധ്യ ബാലചന്ദ്രൻ, ജില്ലാ യുവജനവിഭാഗം പ്രസിഡന്റ് അശ്വിൻ കൃഷ്ണമൂർത്തി, സെക്രട്ടറി രാഹുൽ കൃഷ്ണൻ, ട്രഷറർ പി ചിത്രലക്ഷ്മി, അർജുൻ ത്യാഗരാജൻ, സീതാലക്ഷ്മി, പ്രിയ അയ്യർ, സുബ്രഹ്മണ്യൻ അംബികാവിലാസ്, സീതാരാമൻ, മേഘ കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു.