വൈക്കം : കുലശേഖരമംഗലം ശ്രീമൂല കേരള പട്ടാര്യസമാജം 2ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബസംഗമവും തേവലക്കാട്ട് ശ്രീ ധന്വന്തരി ക്ഷേത്ര ഹാളിൽ നടത്തി. താലൂക്ക് പ്രസിഡന്റ് മോഹനൻ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി ജനാർദ്ദനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.രാജപ്പൻ പിള്ള ,വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് കെ.ആർ.ചിത്ര ലേഖ, ജയചന്ദ്രൻ സാരംഗി, ഗിരിജാദേവി എന്നിവർ പ്രസംഗിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.