വൈക്കം : ഇത്തിപ്പുഴ വടക്കേമുറി 128ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിനു കീഴിലുള്ള ശ്രീനാരായണേശ്വര ഗുരുദേവ ക്ഷേത്രത്തിൽ തിരുവുത്സവവും പ്രതിഷ്ഠാവാർഷികവും തുടങ്ങി.

ഉത്സവാഘോഷത്തിന്റെ ദീപപ്രകാശനവും പതാക ഉയർത്തലും യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവ്വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ രാജേഷ്‌മോഹൻ , ക്ഷേത്രം കൺവീനർ രമ സജീവൻ, ചെയർമാൻ ഇന്ദിരാവിജയൻ , ക്ഷേത്രം തന്ത്റി സുരേഷ് വൈക്കശ്ശേരി, മേൽശാന്തി സുമേഷ് ശാന്തി ചെമ്മനത്തുക്കര, ബിനീഷ്
ബിനീഷ്ഭവൻ, എന്നിവർ പങ്കെടുത്തു.

വിവിധ ദിവസങ്ങളിൽ പ്രഭാഷണങ്ങൾ, ഗുരുദേവ പാരായണം, ഗുരുദേവ കൃതികളുടെ ആലാപനം , താലപ്പൊലി, പൂമൂടൽ, മഹാപ്രസാദമൂട്ട്, തിരുവാതിരകളി, ഡാൻസ്, ഗാനമേള, സർവൈശ്വര്യപൂജ, ലളിതസഹശ്രനാമജപം എന്നിവ പ്രധാന പരിപാടികളാണ്.