വൈക്കം : പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പി.വി സാലി പുത്തൻപുരയിൽ കൊടിയേറ്റി. മേൽശാന്തി ആർ. ഗിരീഷ്, പി.വി.ശ്രീക്കുട്ടൻ, വിവേകാനന്ദൻ എന്നിവരും കാർമികരായി. ഏഴു ദിവസം നീളുന്ന ഉത്സവാഘോഷത്തിൽ ദേശതാലപ്പൊലി, റിഥം ഫെസ്റ്റ്, നാരായണീയ പാരായണം, പ്റസാദമൂട്ട്, ജപലഹരി, പുല്ലാങ്കുഴൽ വയലിൻ സോളോ, മുത്താരാമ്മൻ വിൽപ്പാട്ട്, ഈശ്വരനാമഘോഷം, വടക്കുപുറത്തു കളമെഴുത്തുംപാട്ടും, ലളിതാ സഹസ്ര നാമസ്‌തോത്രം, ക്ഷേത്രകലാപീഠത്തിന്റെ പഞ്ചവാദ്യം, നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും , രേവതി വിളക്ക്, അശ്വതി വിളക്ക്, കാഴ്ചശ്രീബലി, തിരിപിടുത്തം, നാടൻപാട്ട് മെഗാഷോ, വിളക്കിനെഴുന്നള്ളിപ്പ് എന്നിവ പ്രധാന പരിപാടികൾ ആണ്. കൊടിയേറ്റിനു ശേഷം തിരുവരങ്ങിൽ ക്ഷേത്രം വൈസ് പ്രസിഡന്റ് എൻ.വിജയൻ ദീപം തെളിയിച്ചു. ഉച്ചയ്ക്ക് പ്രസാദമൂട്ടും, വൈകിട്ട് ദേശതാലപ്പൊലിയും നടന്നു. ഏപ്രിൽ നാലിനാണ് മീനഭരണി. രാവിലെ ശ്രീബലി, കലശാഭിഷേകം, അടിമ, തുലാഭാരം, 11ന് കുംഭകലശാഭിഷേകം, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, താലപ്പൊലി, 7.30 ന് വെടിക്കെട്ട് തുടർന്ന് പൂമൂടൽ രാത്രി 9 ന് ഗാനമേള, ഒന്നിന് വലിയ കാണിക്ക, 2 ന് ഗരുഡൻതൂക്കം, പുലർച്ചെ 5 ന് ആറാട്ട്. ഏപ്രിൽ അഞ്ചിന് രാവിലെ കലശാഭിഷേകം, വലിയ ഗുരുതി എന്നിവയോടെ ഉത്സവം സമാപിക്കും. കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം വൈസ് പ്രസിഡന്റ് എൻ.വിജയൻ, സെക്രട്ടറി എസ്.എസ്.സിദ്ധാർത്ഥൻ ,ജോയിൻ സെക്രട്ടറി സി.എസ്.ശിവദാസ്, ട്രഷറർ കെ.വിശ്വംഭരൻ, കെ .കെ.വേലായുധൻ, സി.എസ്.നാരായണൻകുട്ടി, എ.സി.പ്രസാദ്, ഒ.കെ.വിക്രമൻ, കെ.എൻ.ദിനേശൻ, സി.കെ.സുരേന്ദ്രൻ, ധീവര മഹിളാസഭ പ്രസിഡന്റ് ഗംഗാ സുശീലൻ, സെക്രട്ടറി സീന ബേബി എന്നിവർ നേതൃത്വം നൽകി.