വെള്ളൂർ : എൻ.സി.പി വെള്ളൂർ മണ്ഡലം കൺവെൻഷൻ മന്ത്റി ഏ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹനൻ ചെറുകര അദ്ധ്യക്ഷത വഹിച്ചു. കെൽ ചെയർമാൻ പി.കെ.രാജൻ, കെ.എഫ്.ഡി.സി ചെയർപേഴ്‌സൺ ലതിക സുഭാഷ്, ഖാദി ബോർഡ് അംഗം കെ.ചന്ദ്രശേഖരൻ എന്നിവരെ യോഗം ആദരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കൊട്ടിൽ, എസ്.ഡി.സുരേഷ്ബാബു, ടി.വി.ബേബി, കെ.ആർ.സുഭാഷ്, ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ,ജനറൽ സെക്രട്ടറി മാരായ ബാബു കപ്പക്കാല, ജോർജ് മരങ്ങോലി,നിബു എബ്രഹാം , ജെയ്‌സൺ കൊല്ലപ്പള്ളി, പ്രിൻസ്, നവീൻ ചന്ദ്രൻ, മിൽട്ടൻ, റഷീദ് കോട്ടപ്പള്ളി, അമ്മിണിക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.