
കോട്ടയം. ജില്ലയിൽ ഫോറസ്ട്രി ഡിവിഷൻ മുഖേന വനം വന്യജീവി വകുപ്പ് ആവിഷ്ക്കരിച്ചിട്ടുള്ള വിദ്യാവനം പദ്ധതികൾ, ഫോറസ്ട്രി ക്ലബുകളുടെ രൂപീകരണം എന്നിവയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി, നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുക്കും. ഡോ.സാബു തോമസ് മറുപടി പ്രസംഗം നടത്തും. ജോർജ് പി.മാത്തച്ചൻ സ്വാഗതവും എൻ.രാജേഷ് നന്ദിയും പറയും.