
കോട്ടയം. വിവിധ ആവശ്യങ്ങളുന്നയിച്ച് യു.എഫ്.ബി.യുവിന്റെ നേതൃത്വത്തിൽ കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ഇന്നലെയും ശാഖകൾ അടഞ്ഞു കിടന്നു. പണിമുടക്കിയ ജീവനക്കാർ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ശാഖകൾക്കു മുന്നിൽ പ്രകടനം നടത്തി. കോട്ടയം ശാഖയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിന് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.പി. ഷാ, വി.പി. ശ്രീരാമൻ പി.എസ്. രവീന്ദ്രനാഥ്, ജോർജി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് കോട്ടയം ശാഖയ്ക്ക് മുന്നിൽ നിന്ന് രാവിലെ 9.15 ന് ടൗൺചുറ്റി പ്രതിഷേധ പ്രകടനം നടത്തും.