ചെങ്ങളം : മോറുകാട് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് ആരംഭിക്കും. രാവിലെ 6 ന് മഹാഗണപതിഹോമം, ഉഷപൂജ, വൈകിട്ട് 6.30 ന് ദീപാരാധനയും ദീപക്കാഴ്ചയും. ഏപ്രിൽ 1ന് രാവിലെ മഹാഗണപതിഹോമം, കളഭപൂജ. 2 ന് രാവിലെ മഹഗണപതിഹോമം, 10 ന് സർപ്പരക്കാവിൽ വിശേഷാൽ പൂജ, ഉച്ചയ്ക്ക് മഹാപ്രസാദമൂട്ട്, വൈകിട്ട് 6 ന് താലപ്പൊലിഘോഷയാത്ര, രാത്രി 9 ന് മഹാഗുരുതി. തന്ത്രി ജിതിൻ ഗോപാൽ മുഖ്യകാർമ്മികത്വം വഹിക്കും.