ചെങ്ങളം: മേജർ ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രത്തിൽ മീനഭരണി ഉത്സവം തുടങ്ങി. നാലാം ഉത്സവദിനമായ ഇന്ന് രാവിലെ 8ന് അഷ്ടാഭിഷേകം, 9ന് കരാക്കെ ഗാനമേള, 10.30 ന് കഥാപ്രസംഗം. ഏപ്രിൽ 1 ന് രാവിലെ 8 ന് അഷ്ടാഭിഷേകം, 1.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 7ന് ഭക്തിഗാനമേള, 9 മുതൽ ഭരതനാട്യ രംഗപ്രവേശം. 2 ന് രാവിലെ 8.30 ന് അഷ്ടാഭിഷേകം, 9 ന് സംഗീതകച്ചേരി. 3 ന് രാവിലെ 11.30 ന് സപ്താഹ പാരായണ സമാപനം,ഉച്ചയ്ക്ക് 12 ന് കളരിപ്പയറ്റ്, ഗാനമേള, രാത്രി 9.30 ന് കോമഡി ഷോ, രാത്രി 11.30 ന് പള്ളിവേട്ട. 4 ന് രാവിലെ 8.30 ന് കുംഭകുട അഭിഷേകം, 10 ന് കുംഭകുട ഘോഷയാത്ര, രാവിലെ 11 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 5 ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 7 ന് നാദസ്വരക്കച്ചേരി, രാത്രി 12.30 ന് ഗാനമേള.