കുറിച്ചി: എസ്.എൻ.ഡി.പി യോഗം 1265-ാം നമ്പർ കുറിച്ചി ശങ്കരപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ആറാം ഉത്സവദിനമായ ഇന്ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് ഗണപതിഹോമം, 7ന് ഉഷപൂജ, 8ന് ശ്രീഭൂതബലി, 9.30ന് നവകം, 3ന് ഭാഗവതപാരായണം, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി, 7ന് സംഗീതസദസ്സ്. പുലിക്കുഴിയിൽ നിന്നും പുലിക്കുഴി പൗരസമിതിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടുകൂടിയുള്ള വർണ്ണശബളമായ താലപ്പൊലി ഘോഷയാത്ര.