പാലാ : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് കോളേജിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ഡോ.ജെയിംസ് ജോൺ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. സി.ഐ കെ.പി.ടോംസൺ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്ററുമാരായ ടോണി കവിയിൽ, ബിബിൻ രാജ്, സ്‌നേഹ എം പ്രകാശ് എന്നിവർ സംസാരിച്ചു.