udf

കോട്ടയം. കെ റെയിൽ വിരുദ്ധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 4 മണിക്ക് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ജനകീയ പ്രതിഷേധ സദസ് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. ഉമ്മൻചാണ്ടി, പി.ജെ.ജോസഫ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി കാപ്പൻ , ജോസി സെബാസ്റ്റ്യൻ,കെ.സി.ജോസഫ്, ജോയി എബ്രാഹം, ജോസഫ് വഴക്കൻ, പി.എം.സലിം, നാട്ടകം സുരേഷ്, അസീസ് ബഡായി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.