പാലാ : കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ പുതുതായി നിർമ്മിച്ച മുലയൂട്ടൽ കേന്ദ്രം നഗരസഭാ ചെയർമാൻ ആന്റോ ജോസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 1 ലക്ഷം രൂപ ചെലഴിച്ചായിരുന്നു നിർമ്മാണം. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ്, വാർഡ് കൗൺസിലർ ലീനാ സണ്ണി പുരയിടം, കൗൺസിലർമാരായ ബിജി ജോജോ, നീന ജോർജ് ചെറുവള്ളിൽ, സാവിയോ കാവുകാട്ട്, മായാ പ്രദീപ് , സന്ധ്യ ആർ, ജോസ് ജെ ചീരാംകുഴി,ശിശു വികസന പ്രോഗ്രാം ഓഫീസർ കാദിജാമ്മ പി.കെ, ളാലം ബ്ലോക്ക് ശിശു വികസന ഓഫീസർ ജിനു മേരി ബെഞ്ചമിൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ മെറീനാ തോമസ്, സമ്പുഷ്ട കേരളം കോട്ടയം ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ഷൈജു ജോസഫ്, പ്രോഗ്രാം അസിസ്റ്റന്റ് കാർത്തിക എം.ആർ എന്നിവർ പങ്കെടുത്തു.