കുമരകം : കൊവിഡാനന്തര ചികിത്സാ സഹായവുമായി കുമരകം വടക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്. നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി വേപ്പറൈസർ (ആവി പിടിക്കുന്ന മെഷീൻ) നല്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം. ബാങ്ക് അംഗങ്ങൾ ആയിരിക്കണമെന്ന് നിർബന്ധമില്ല. ആവശ്യക്കാർ റേഷൻ കാർഡുമായി ഇന്ന് മുതൽ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി മിനിമോൾ കെ.പി അറിയിച്ചു.